Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Closed Hormuz

ഹോർമുസ് അടച്ചതായി ഇറാൻ, ഇല്ലെന്ന് അമേരിക്ക

ദു​​​ബാ​​​യ്/ വാ​​​ഷിം​​​ഗ്‌​​​ട​​​ൺ ഡി​​​സി: ല​​​ബ​​​ന​​​നി​​​ലെ ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തെ​​​ച്ചൊ​​​ല്ലി യു​​​എ​​​സ്-​​​ഇ​​​റാ​​​ൻ സ​​​മാ​​​ധാ​​​ന​​​ക്ക​​​രാ​​​റി​​​ന്‍റെ ഭാ​​​വി ചോ​​​ദ്യം ചെ​​​യ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും കാ​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാം മു​​​ൻ നി​​​ശ്ച​​​യി​​​ച്ച​​​പ്ര​​​കാ​​​രം​​​ത​​​ന്നെ മു​​​ന്നോ​​​ട്ടു​​​ പോ​​​കു​​​ക​​​യാ​​​ണെ​​​ന്ന് അ​​​മേ​​​രി​​​ക്ക. സ്വി​​​റ്റ്സ​​​ർ​​​ല​​​ൻ​​​ഡി​​​ലെ ബ​​​ർ​​​ഗെ​​​ൻ​​​സ്റ്റോ​​​ക് ന​​​ഗ​​​ര​​​ത്തി​​​ലാ​​​ണ് ഇ​​​ന്നു ച​​​ർ​​​ച്ച ന​​​ട​​​ക്കു​​​ക.

ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കാ​​​​യി പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പി​​​​ന്‍റെ മ​​​​രു​​​​മ​​​​ക​​​​ൻ ജാ​​​​രെ​​​​ദ് കു​​​​ഷ്ന​​​​റും യു​​​​എ​​​​സ് പ്ര​​​​തി​​​​നി​​​​ധി സ്റ്റീ​​​​വ് വി​​​​റ്റ്കോ​​​​ഫും ഇ​​​​തി​​​​ന​​​​കം​​​ത​​​​ന്നെ സ്വി​​​​റ്റ്സ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​ൽ എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് യു​​​​എ​​​​സ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ.​​​​ഡി. വാ​​​​ൻ​​​​സ് പ​​​​റ​​​​ഞ്ഞു.

ജാ​​​​രെ​​​​ദി​​​​നോ​​​​ടും സ്റ്റീ​​​​വി​​​​നോ​​​​ടും സം​​​​സാ​​​​രി​​​​ച്ച​​​​തി​​​​ൽ​​​നി​​​​ന്നും കാ​​​​ര്യ​​​​ങ്ങ​​​​ൾ ന​​​​ന്നാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കു​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് ത​​​​നി​​​​ക്കു മ​​​​ന​​​​സി​​​​ലാ​​​​ക്കാ​​​​ൻ ക​​​​ഴി​​​​ഞ്ഞ​​​​തെ​​​​ന്നും ഫോ​​​​ക്‌​​​​സ് ന്യൂ​​​​സി​​​​നു ന​​​​ൽ​​​​കി​​​​യ അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ൽ വാ​​​​ൻ​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി.

യു​​​​എ​​​​സ് ഇ​​​​റാ​​​​നു​​​​മാ​​​​യി ഉ​​​​ണ്ടാ​​​​ക്കി​​​​യ 14 പോ​​​​യി​​​​ന്‍റ് ക​​​​രാ​​​​റി​​​​ലെ വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ വ്യ​​​​വ​​​​സ്ഥ​​​​ക​​​​ൾ നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​മെ​​​​ന്ന് ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​മു​​​​ണ്ട്. ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് അ​​​​ട​​​​ച്ച​​​​താ​​​​യി യു​​​​എ​​​​സി​​​​ന് തെ​​​​ളി​​​​വു​​​​ക​​​​ളൊ​​​​ന്നും ല​​​​ഭി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ പ​​​​ങ്കു​​​​ചേ​​​​രു​​​​മോ​​​​യെ​​​​ന്ന ചോ​​​​ദ്യ​​​​ത്തി​​​​ന് അ​​​​ടു​​​​ത്ത ഒ​​​​ന്നോ ര​​​​ണ്ടോ ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ൽ താ​​​​ൻ അ​​​​ങ്ങോ​​​​ട്ടു തി​​​​രി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നാ​​​​യി​​​​രു​​​​ന്നു വാ​​​​ൻ​​​​സി​​​​ന്‍റെ മ​​​​റു​​​​പ​​​​ടി.

ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കാ​​​​യി പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ് സ്പീ​​​​ക്ക​​​​ർ മു​​​​ഹ​​​​മ്മ​​​​ദ് ബാ​​​​ഗ​​​​ർ ഗാ​​​​ലി​​​​ബാ​​​​ഫി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള ഇ​​​​റാ​​​​ൻ പ്ര​​​​തി​​​​നി​​​​ധി​​​സം​​​​ഘം സ്വി​​​​റ്റ്സ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ച​​​​താ​​​​യി ഇ​​​റാ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ളും സ്ഥി​​​രീ​​​ക​​​രി​​​ച്ചു. വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി അ​​​​ബ്ബാ​​​​സ് അ​​​​രാ​​​​ഗ്ചി, ഡെ​​​​പ്യൂ​​​​ട്ടി വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി കാ​​​​സെം ഘ​​​​രീ​​​​ബാ​​​​ബാ​​​​ദി, വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ വ​​​​ക്താ​​​​വ് എ​​​​സ്മാ​​​​യി​​​​ൽ ബ​​​​ഗാ​​​​യ് തു​​​ട​​​ങ്ങി​​​യ​​​വ​​​രും സം​​​​ഘ​​​​ത്തി​​​​ലു​​​​ണ്ട്.

ഇ​​​​റാ​​​​ൻ-​​​​യു​​​​എ​​​​സ് സാ​​​​ങ്കേ​​​​തി​​​​ക​​​​ത​​​​ല ച​​​​ർ​​​​ച്ച​​​​ക​​​​ൾ ഇ​​​​ന്ന് സ്വി​​​​റ്റ്സ​​​​ർ​​​​ല​​​​ൻ​​​​ഡി​​​​ൽ ആ​​​​രം​​​​ഭി​​​​ക്കു​​​​മെ​​​​ന്ന് പാ​​​​ക്കി​​​​സ്ഥാ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യ​​​വും അ​​​​റി​​​​യി​​​​ച്ചു. യു​​​​എ​​​​സ്, ഇ​​​​റാ​​​​ൻ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ​​​​ക്കൊ​​​​പ്പം പാ​​​​ക്കി​​​​സ്ഥാ​​​​ൻ, ഖ​​​​ത്ത​​​​ർ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള മ​​​​ധ്യ​​​​സ്ഥ​​​​രും ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​മെ​​​​ന്നും മ​​​​ന്ത്രാ​​​​ല​​​​യം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

അ​​​തേ​​​സ​​​മ​​​യം, ല​​​​ബ​​​​ന​​​​നി​​​​ലെ ഇ​​​​സ്രേ​​​​ലി ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ച് ഹോ​​​​ർ​​​​മു​​​​സ് ക​​​​ട​​​​ലി​​​​ടു​​​​ക്ക് വീ​​​​ണ്ടും അ​​​​ട​​​​ച്ച​​​താ​​​യി ഇ​​​റാ​​​ൻ സൈ​​​ന്യം അ​​​റി​​​യി​​​ച്ചു. അ​​​​മേ​​​​രി​​​​ക്ക ന​​​​ട​​​​ത്തി​​​​യ വി​​​​ശ്വാ​​​​സ​​​​വ​​​​ഞ്ച​​​​ന​​​​യ്ക്കും തെ​​​​ക്ക​​​​ൻ ല​​​​ബ​​​​ന​​​​നി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ തു​​​​ട​​​​രു​​​​ന്ന വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ലം​​​​ഘ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കും മ​​​​റു​​​​പ​​​​ടി​​​​യാ​​​​യാ​​​​ണ് ഈ ​​​​ന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്ന് ഇ​​​​റാ​​​​ൻ സൈ​​​​നി​​​​ക ക​​​​മാ​​​​ൻ​​​​ഡ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

എ​​​ന്നാ​​​ൽ, ത​​​​ന്ത്ര​​​​പ്ര​​​​ധാ​​​​ന​​​​മാ​​​​യ ഈ ​​​​ജ​​​​ല​​​​പാ​​​​ത​​​​യി​​​​ലൂ​​​​ടെ​​​​യു​​​​ള്ള സു​​​​ര​​​​ക്ഷി​​​​ത​​​​മാ​​​​യ ഗ​​​​താ​​​​ഗ​​​​തം മാ​​​​റ്റ​​​​മി​​​​ല്ലാ​​​​തെ തു​​​​ട​​​​രു​​​​ന്നു​​​​വെ​​​​ന്നും ഇ​​​​ന്ന​​​​ലെ 55 ക​​​​പ്പ​​​​ലു​​​​ക​​​​ൾ ഇ​​​​തു​​​​വ​​​​ഴി ക​​​​ട​​​​ന്നു​​​​പോ​​​​യെ​​​​ന്നും യു​​​​എ​​​​സ് സെ​​​​ൻ​​​​ട്ര​​​​ൽ ക​​​​മാ​​​​ൻ​​​​ഡ് അ​​​​റി​​​​യി​​​​ച്ചു. ക​​​​പ്പ​​​​ൽ​​​ ഗ​​​താ​​​ഗ​​​തം ത​​​​ട​​​​സ​​​​പ്പെ​​​​ട്ട​​​​തി​​​​ന് തെ​​​​ളി​​​​വു​​​​ക​​​​ളൊ​​​​ന്നു​​​​മി​​​​ല്ലെ​​​​ന്ന് യു​​​​എ​​​​സ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​വും പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

അ​​​​തേ​​​​സ​​​​മ​​​​യം, കൈ​​​​യ​​​​ട​​​​ക്കി​​​​യ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു പി​​​​ന്മാ​​​​റാ​​​​തെ​​​​ത​​​​ന്നെ തെ​​​​ക്ക​​​​ൻ ല​​​​ബ​​​​ന​​​​നി​​​​ൽ വെ​​​​ടി​​​​നി​​​​ർ​​​​ത്താ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ബെ​​​​ഞ്ച​​​​മി​​​​ൻ നെ​​​​ത​​​​ന്യാ​​​​ഹു​​​​വും പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി ഇ​​​​സ്രയേ​​​​ൽ കാ​​​​റ്റ്സും സൈ​​​​ന്യ​​​​ത്തി​​​​നു നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യ​​​​താ​​​​യി ഇ​​​​സ്രേ​​​​ലി മാ​​​​ധ്യ​​​​മ​​​​മാ​​​​യ ചാ​​​​ന​​​​ൽ 12 റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു. അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യു​​​​ള്ള ഏ​​​​കോ​​​​പ​​​​ന​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ഈ ​​​​തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു.

വെ​​​​ടി​​​​നി​​​​ർ​​​​ത്ത​​​​ൽ ലം​​​​ഘി​​​​ച്ചു വെ​​​​ള്ളി​​​​യാ​​​​ഴ്ച രാ​​​​ത്രി മു​​​​ത​​​​ൽ ഇ​​​​ന്ന​​​​ലെ രാ​​​​വി​​​​ലെ വ​​​​രെ തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ലെ ന​​​​ബാ​​​​തി​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ൽ ഇ​​​​സ്ര​​​​യേ​​​​ൽ ന​​​​ട​​​​ത്തി​​​​യ വ്യോ​​​​മാ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ലും ഡ്രോ​​​​ൺ ആ​​​​ക്ര​​​​മ​​​​ണ​​​​ങ്ങ​​​​ളി​​​​ലും നി​​​ര​​​വ​​​ധി പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഇ​​​താ​​​ണ് ഇ​​​റാ​​​നെ പ്ര​​​കോ​​​പി​​​പ്പി​​​ച്ച​​​ത്.

Latest News

Corehub Up